Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: കൊച്ചാലുംചുവട്ടില്‍ ഏഴുനില വിളക്കുപന്തല്‍ നിര്‍മിക്കും
05/11/2023
വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ് നല്‍കാന്‍ കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ പണിയുന്ന വിളക്കുപന്തലിന്റെ നിര്‍മാണം ശ്രീകാന്ത് ഐശ്വര്യാഭവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിയ്ക്കും ശ്രീനാരായണപുരത്തപ്പനും വരവേല്‍പ്പ് നല്‍കാന്‍ കൊച്ചാലിന്‍ചുവട് ഭഗവതി സന്നിധിയില്‍ ഏഴുനില അലങ്കാര വിളക്കുപന്തല്‍ നിര്‍മിക്കും. കൊച്ചാലുംചുവട് വിളക്കുവയ്പ് പന്തല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചെലവിലാണ് വര്‍ണദീപാലങ്കാരങ്ങളോടെ ഏഴ് നില വിളക്കുപന്തല്‍ നിര്‍മിക്കുന്നത്. അഷ്ടമി ദിവസം ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് കൊച്ചാലുംചുവട് ഭഗവതി സന്നിധിയിലെത്തുമ്പോള്‍ നൂറുകണക്കിന് നിലവിളക്കുകള്‍ തെളിയിച്ച് പുഷ്പാലങ്കാരങ്ങളോടെ നല്‍കുന്ന വരവേല്‍പ്പ് ഭക്തിനിര്‍ഭരമാണ്. അഷ്ടമി ദിവസം 51 പറ അരിയുടെ അന്നദാനവും നടത്തും.
വിളക്കുപന്തലിന്റെ നിര്‍മാണം ശ്രീകാന്ത് ഐശ്വര്യാഭവന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ശശിധരന്‍ പുന്നയ്ക്കല്‍, പ്രസിഡന്റ് ആര്‍.രമേശ്കുമാര്‍, സെക്രട്ടറി സുധാകരന്‍ കാലാക്കല്‍, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, ജോയിന്റ് സെക്രട്ടറി ജയന്‍ ഞള്ളയില്‍, ട്രഷറര്‍ കെ.വി പവിത്രന്‍, ഉണ്ണികൃഷ്ണന്‍ കാലാക്കല്‍, എന്‍.ചന്ദ്രശേഖരന്‍ നായര്‍, പി.പ്രസാദ്, എസ്.അജിമോന്‍, ഹരിഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.