Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ കേരളോത്സവം സമാപിച്ചു
04/11/2023
വൈക്കം നഗരസഭ നടത്തിയ കേരളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും സമാപനസമ്മേളനവും ഗായകന്‍ വി ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭ നടത്തിയ കേരളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും സമാപനസമ്മേളനവും ഗായകന്‍ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. 37 ഇനങ്ങളില്‍ നടത്തിയ മത്സരത്തില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, എസ് ഇന്ദിരദേവി, കവിത രാജേഷ്, എ.സി മണിയമ്മ, എബ്രാഹം പഴയകടവന്‍, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.പി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.