Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മരണകള്‍ ഇരമ്പുന്ന സ്മൃതി കുടീരങ്ങളിലൂടെ വൈക്കത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ യാത്ര
04/05/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കറിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു

സ്മരണകള്‍ ഇരമ്പുന്ന സ്മൃതി കുടീരങ്ങളിലൂടെ വൈക്കത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ യാത്ര പുതിയൊരനുഭവമായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.കൃഷ്ണപിള്ള ജനിച്ച മണ്ണില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. വൈക്കത്തിന്റെ ചുവന്ന മണ്ണിലൂടെ സംഘടിപ്പിച്ച സാംസ്‌ക്കാരിക നവോത്ഥാന യാത്ര സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ.പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തില്‍ ജീവിച്ചിരുന്ന വിഖ്യാതരായ സാഹിത്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ നേതാക്കളുടെ സ്മൃതി കൂടീരങ്ങളിലെത്തി സ്ഥാനാര്‍ത്ഥി പുഷ്പാര്‍ച്ചന നടത്തി. വൈക്കത്തെ ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക സ്മൃതി മണ്ഡപം, വൈക്കം മുഹമ്മദ് ബഷീര്‍, പാലാ നാരായണന്‍ നായര്‍, ഇണ്ടംതുരുത്തിമന, രാജരാജവര്‍മ്മ, കാലാക്കല്‍ കുമാരന്‍, ഒറ്റയില്‍.പി.കൃഷ്ണപിള്ള, ഗുരു പി.പങ്കജാക്ഷന്‍ നായര്‍, ഇ.മാധവന്റെ ഗൃഹം, സി.കെ.വിശ്വനാഥന്‍, കെ.വിശ്വനാഥന്‍, പി.എസ്.ശ്രീനിവാസന്‍, എം.കെ.കമലം, കൂത്താട്ടുകുളം മേരി, ചെമ്പില്‍ വലിയരയന്‍, ചെമ്പില്‍ ജോണ്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളില്‍ എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. വിടവാങ്ങിയ സാഹിത്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ നേതാക്കളുടെ വസതിയിലെത്തിയ ആശയ്ക്ക് ഉഷ്മളമായ സ്വീകരണമാണ് കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് നല്‍കിയത്. വൈകിട്ട് തന്തൈപെരിയോര്‍ സ്മാരകത്തില്‍ സ്മൃതിയാത്ര സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പി.സുഗതന്‍, കെ.ഡി.വിശ്വനാഥന്‍, മണര്‍കാട് ശശികുമാര്‍, കെ.ജി.കാര്‍ത്തികേയന്‍, ജെ.ജെ.പ്രദീപ്, എം.ഡി.ബാബുരാജ്, സാംജി ടി.വി.പുരം, അഡ്വ. അംബരീഷ്.ജി.വാസു, സുബ്രമണ്യന്‍ അമ്പാടി, ബിജു കാക്കനാട്, പി.എസ്.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.