Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പ്രാതല്‍ പന്തലിന്റെ ശിലാസ്ഥാപനം നടത്തി
04/11/2023
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന പ്രാതല്‍ പന്തലിന്റെ ശിലാസ്ഥാപനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ നിര്‍വഹിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ ഊട്ടുപുരയോട് ചേര്‍ന്നു നിര്‍മിക്കുന്ന പ്രാതല്‍ പന്തലിന്റെ ശിലാസ്ഥാപനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്ത ഗോപന്‍ നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പുകള്‍ക്ക് എത്ര ആനകള്‍ വന്നാലും അവക്ക് സൈര്യമായി സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലുള്ള വലിയ പ്രാതല്‍ പന്തലാണ് സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴയിലും വെയിലും ഏല്‍ക്കാതെ എഴുന്നളളിപ്പുകള്‍ നടത്താന്‍ കഴിയുന്ന പുതിയ പ്രാതല്‍ പന്തലിന്റെ നിര്‍മാണം എത്രയും വേഗം നിര്‍മാണം തുടങ്ങുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മെമ്പര്‍ ജി സുന്ദരേശന്‍, എക്‌സി. എഞ്ചിനീയര്‍ വി.യു ഉപ്പിലിയപ്പന്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ജി മുരാരി ബാബു അസി. കമ്മീഷണര്‍ കെ ഇന്ദുകുമാരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, ഓവര്‍സിയര്‍ വിപിന്‍ലാല്‍, ഉപദേശക സമിതി ഭാരവാഹികളായ നാരായണന്‍ നായര്‍ ഓണാട്ട്, ദിവാകരന്‍ മട്ടക്കല്‍, വിനോദ് കുമാര്‍, കെ.വി രാജേന്ദ്രപ്രസാദ്, ഉഷ നായര്‍, എസ് ആനന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കീഴൂര്‍ ഒരപാനിയില്‍ വിശ്വനാഥന്‍ ആചാരി ശിലാസ്ഥാപനത്തിന്റെ  പൂജാദി കര്‍മങ്ങള്‍ നടത്തി. രണ്ടു കോടി രൂപ വിനിയോഗിച്ചാണ് 16.5 മീറ്റര്‍ വീതിയും 80 മീറ്റര്‍ നീളം 22 അടി ഉയരവുമുള്ള പന്തല്‍ നിര്‍മിക്കുന്നത്.