Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പുതിയ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നു
03/11/2023
വൈക്കം മഹാദേവ ക്ഷേത്രത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ പുതുതായി രണ്ട് ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നു. ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്ന ഇന്‍സിനേറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ഷേത്രത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് വിറകുപുരയ്ക്ക് സമീപം 50 കിലോയുടെയും ഗോശാലക്ക് സമീപം 250 കിലോയടെയുമാണ് സ്ഥാപിക്കുന്നത്. നാലമ്പലത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ വിറകുപുരയ്ക്ക് സമീപത്തെ ഇന്‍സിനറേറ്ററിലും, പ്രാതലിനുണ്ടാകുന്ന മാലിന്യങ്ങള്‍ ഗോശാലക്ക് സമീപമുള്ള ഇന്‍സിനറേറ്ററിലും സംസ്‌കാരിക്കാനാണ് ഉദ്ദേശമെന്ന് ദേവസ്വം മരാമത്ത് എഞ്ചിനീയര്‍ ജസ്‌ന അറിയിച്ചു. വിറകില്‍ കത്തിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സിനറേറ്ററിന്റെ ചെറിയതിന്റെ ചിമ്മിനിക്ക് 30 അടി ഉയരവും വലുതിന് 40 അടി ഉയരവുമുണ്ട്.  12 ലക്ഷം രൂപ ചെലവ് വരുന്ന ഇന്‍സിനേറ്ററിന്റെ പ്രവര്‍ത്തനം കൊടിയേറ്റിന് മുന്‍പ് ആരംഭിക്കും. ക്ഷേത്രത്തിലുണ്ടാകുന്ന മാലിന്യം പൂര്‍ണമായി സംസ്‌കരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. കൊല്ലം കുണ്ടറ എക്കോ സോണ്‍ എന്ന സ്ഥാപനമാണ് നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.