Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തേജസ് സ്‌കൂളിന് ആധുനിക ഫിസിയോതെറാപ്പി സെന്റര്‍
03/11/2023
ഇടയാഴം തേജസ് സ്പെഷ്യല്‍ സ്‌കൂളില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന നവീകരണത്തിന്റെയും ഫിസിയോതെറാപ്പി സെന്ററും ഷിപ്പ് യാര്‍ഡ് സിഎസ്ആര്‍ മാനേജര്‍മാരായ പി.എസ് ശശീന്ദ്രനും എ.കെ യൂസഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശാരീരിക വൈകല്യമുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ തേജസ് സ്പെഷ്യല്‍ സ്‌കൂളില്‍ നടപ്പാക്കുന്ന നവീകരണത്തിന്റെയും ആധുനിക സംവിധാനത്തോടെയുള്ള ഫിസിയോതെറാപ്പി സെന്ററിന്റെയും ഉദ്ഘാടനം നടത്തി. തേജസ് സ്‌കൂള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി ഷിപ്പ് യാര്‍ഡ് സിഎസ്ആര്‍ മാനേജര്‍മാരായ പി.എസ് ശശീന്ദ്രനും എ.കെ യൂസഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സിഇഒ  കെ.പി രാജേന്ദ്രന്‍, തേജസ് ട്രസ്റ്റ് ഭാരവാഹികളായ പ്രഭ ബി കുറുപ്പ്, കെ.ഡി അഭിലാഷ്, എം.ജി സോമനാഥ്, എസ് ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മനോജ് കുമാര്‍, ഡി നാരായണന്‍ നായര്‍, എന്‍ അനീഷ്, തലയാഴം ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ബി ഷാഹുല്‍, എന്‍ വെങ്കിടാചലഅയ്യര്‍, ഗീതാ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.