Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചീരംകുന്നുംപുറം ക്ഷേത്രത്തില്‍ അലങ്കാര ഗോപുരത്തിന് ശിലയിട്ടു
02/11/2023
വൈക്കം കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന അലങ്കാരഗോപുരത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന അലങ്കാരഗോപുരത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിച്ചു. കാരുവള്ളിയില്‍ രാജമ്മ വഴിപാടായി സമര്‍പ്പിക്കുന്നതാണ് അലങ്കാരഗോപുരം. ചടങ്ങില്‍ മേല്‍ശാന്തി വടശ്ശേരി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി, ക്ഷേത്രം പ്രസിഡന്റ് ബി ജയകുമാര്‍, സെക്രട്ടറി രാജേന്ദ്രദേവ്, ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ കുന്നത്ത്, ട്രഷറര്‍ സന്തോഷ് ആറുകണ്ടത്തില്‍,പി.ശിവപ്രസാദ്, കെ.ഡി സന്തോഷ്, വനിതാ സമാജം പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, സെക്രട്ടറി ശ്രീകുമാരി യു നായര്‍, പ്രതാപന്‍ ശിവപ്രഭ എന്നിവര്‍ പങ്കെടുത്തു.