Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരകൈരളി വന്ദനം പദ്ധതി: തെങ്ങിന്‍ തൈ വിതരണം തുടങ്ങി
01/11/2023
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പിനിയും ഗ്രീന്‍ ലീഫ് കാര്‍ഷിക വികസന സംഘവും ചേര്‍ന്ന് വെച്ചൂരില്‍ നടപ്പാക്കുന്ന കേര കൈരളി വന്ദനം പദ്ധതി നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും ഗ്രീന്‍ ലീഫ് കാര്‍ഷിക വികസന സംഘത്തിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന കേര കൈരളി വന്ദനം പദ്ധതിയ്ക്ക് തുടക്കമായി. വെച്ചൂരില്‍ വിവിധ മേഖലകളില്‍ കര്‍ഷകരുടെ സ്വന്തം പുരയിടത്തില്‍ മുന്തിയ ഇനം തെങ്ങിന്‍ തൈകള്‍ നട്ടു കൊണ്ടാണ് കേരളപിറവി ദിനത്തില്‍ പദ്ധതി തുടങ്ങിയത്.
ഇതിനായി കര്‍ഷകര്‍ക്ക് സൗജന്യമായി തെങ്ങിന്‍ തൈകള്‍ വേമ്പനാടിന്റെ പ്രകൃതി നഴ്‌സറിയില്‍ നിന്നും വിതരണം ചെയ്തു. കൊടുത്തുരുത്ത് വിളക്കുമരം പുത്തന്‍പുരയില്‍ പി.പി പ്രഭുവിന്റെ കൃഷിയിടത്തില്‍ നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ലീഫ് പ്രസിഡന്റ് വൈക്കം ജയകുമാര്‍ അധ്യക്ഷത  വഹിച്ചു. മാനേജിങ് ഡയറക്ടര്‍ പി.പി പ്രഭു മുഖ്യപ്രഭാഷണം നടത്തി. കമ്പനി ചെയര്‍മാന്‍ ബിജു മണി, സിഇഒ ആര്‍ രാധികാദേവി എന്നിവര്‍ പ്രസംഗിച്ചു.