Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ കേരളോത്സവം: വിളംബര ഘോഷയാത്ര നടത്തി
01/11/2023
വൈക്കം നഗരസഭയുടെ നേതൃത്വത്തിലുള്ള കേരളോത്സവത്തിന് മുന്നോടിയായി നടത്തിയ വിളംബര ഘോഷയാത്ര.

വൈക്കം: നഗരസഭയുടെ കേരളോത്സവത്തിന് മുന്നോടിയായി വിളംബരഘോഷയാത്ര നടത്തി. വടക്കേനടയിലെ ദേവസ്വം ഗ്രൗണ്ടില്‍ നിന്നും സമ്മേളന സ്ഥലമായ സത്യഗ്രഹ സ്മാരക ഹാളിലേയ്ക്ക് നടത്തിയ വിളംബര ജാഥയ്ക്ക് വാദ്യമേളങ്ങളും മുത്തുകുടകളും അകമ്പടിയേകി. കൗണ്‍സിലര്‍മാര്‍, വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം സമ്മേളനം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ ബി രാജശേഖരന്‍, അശോകന്‍ വെള്ളവേലി, ആര്‍ സന്തോഷ്, എസ് ഇന്ദിരാദേവി, എബ്രഹാം പഴയകടവന്‍, രാജശ്രീ വേണുഗോപാല്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സല്‍ബി ശിവദാസ്, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.