Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാകവി പാലാ നാരായണൻ നായർക്ക് പുത്തൻവീട്ടിൽ മഠത്തിൽ സ്മാരകം
01/11/2023
മഹാകവി പാലാ നാരായണൻ നായർക്ക് പുത്തൻവീട്ടിൽമഠത്തിൽ ഫാമിലി ട്രസ്റ്റ് നിർമിച്ച  പാലാ സ്മാരക മന്ദിരത്തിന്റെ സമർപ്പണം സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗവും കവിയുമായ ഡോ. സി രാവുണ്ണി നിർവഹിക്കുന്നു.

വൈക്കം: മഹാകവി പാലാ നാരായണൻ നായർക്ക് പുത്തൻവീട്ടിൽ മഠത്തിൽ നിർമിച്ച പാലാ സ്മാരക മന്ദിരത്തിന്റെ സമർപ്പണം സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗവും കവിയുമായ ഡോ. സി.രാവുണ്ണി നിർവഹിച്ചു. പാലാ നാരായണൻ നായർ ഫാമിലി ട്രസ്റ്റാണ് സ്മാരക മന്ദിരം നിർമിച്ചത്. ട്രസ്റ്റ് പ്രസിഡന്റ് പി.ജി ജഗന്നാഥജിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം സി.കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദൻ ദീപപ്രകാശനം നടത്തി. അഡ്വ. പി.കെ ഹരികുമാർ, സി.പി അബൂബക്കർ, ട്രസ്റ്റ് ട്രഷറർ എൻ.ശ്രീകുമാർ, സെക്രട്ടറി കെ.പി രവികുമാർ, പ്രൊഫ. കെ.കെ സുലോചന, പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, കവി ഡോ. പള്ളിപ്പുറം മുരളി, ഡോ. സിബി കുര്യൻ, എൻ അനിൽ ബിശ്വാസ്, പ്രൊഫ. ആർ.എസ് വർമ, അരവിന്ദൻ കെ.എസ് മംഗലം, കെ ഉണ്ണികൃഷ്ണൻ, രവി പുലിയന്നൂർ,ര വി പാലാ, അനഘ കോലോത്ത്, ജയചന്ദ്രൻ കോലോത്ത്, പരമേശ്വരൻ പുത്തൂർ, എസ് രാധാകൃഷ്ണൻ, കെ തങ്കച്ചൻ, ബി ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.