Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് യൂണിയന്‍ പതാക ദിനം ആചരിച്ചു
31/10/2023
എന്‍എസ്എസ് പതാക ദിനത്തില്‍ വൈക്കം താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് പതാക ഉയര്‍ത്തുന്നു.

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയനും 97 കരയോഗങ്ങളും എന്‍എസ്എസ് പതാക ദിനം ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്ത് സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം അലങ്കരിച്ചു വെച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തിയശേഷം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രസിഡന്റ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍, സെക്രട്ടറി കെ രാജഗോപാല്‍, സി.പി നാരായണന്‍ നായര്‍, മീര മോഹന്‍ദാസ്, കെ.എസ് ചന്ദ്രിക, എസ്.ജി ശോഭന, എന്‍ മധു, പി.എസ് വേണുഗോപാല്‍, വി ശശിധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയനു കീഴിലുള്ള 97 കരയോഗങ്ങളിലും സമുദായ ആചാര്യന്റെ ചിത്രം അലങ്കരിച്ചു വെച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തിയശേഷം കരയോഗം ഭാരവാഹികള്‍ ചേര്‍ന്ന് പതാക ഉയര്‍ത്തലും പ്രതിജ്ഞാ വാചകം പുതുക്കലും നടത്തി.
ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പതാകദിനമാചരിച്ചു. കരയോഗ മന്ദിരത്തിനു മുന്നില്‍ സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം അലങ്കരിച്ച് വെച്ച് ദീചം തെളിച്ച് പുഷാപാര്‍ച്ചന നടത്തിയശേഷം മുതിര്‍ന്ന കരയോഗാംഗം പി.എം ശശിധരന്‍ നായര്‍ പതാക ഉയര്‍ത്തി. മുതിര്‍ന്ന അംഗം കെ.ബി ഓമനക്കുട്ടി ദീപം തെളിയിച്ചു. കരയോഗം സെക്രട്ടറി രാഗേഷ് ടി നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രഷറര്‍ പി.സി ശ്രീകാന്ത്, വനിതാസമാജം പ്രസിഡന്റ് ഷീല അനില്‍കുമാര്‍, ട്രഷറര്‍ മായാ രാജേന്ദ്രന്‍, വി.പി വിജയകുമാര്‍, അനൂപ് ആര്‍ നായര്‍ , സുശീല ബാബു, മിനി ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.