Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളി മേഖലയില്‍ സ്‌ക്വാഡ് വര്‍ക്കുകളും, പ്രചരണജാഥകളും
03/05/2016

സി.കെ ആശയുടെ വിജയത്തിനായി മത്സ്യതൊഴിലാളി മേഖലയില്‍ സ്‌ക്വാഡ് വര്‍ക്കുകളും, പ്രചരണജാഥകളും നടത്തുവാന്‍ ഇടതുപക്ഷ മത്സ്യതൊഴിലാളി യുണിയനുകളുടെ സംയുക്ത കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ചെമ്പ് ജഗദംബിക ഓഡിറേറാറിയത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ഡി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. കെ.കെ രമേശന്‍, കെ.എസ് രത്‌നാകരന്‍, ഡി.ബാബു, ഇ.ആര്‍ അശോകന്‍, സി.ബി രാജു, ടി.എന്‍ സിബി, പി.കെ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.