Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
31/10/2023
മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39-ാമത് രക്തസാക്ഷിത്വ ദിനാചരണം വിവിധ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിനവും നടത്തി. നേതാക്കളുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം കോണ്‍ഗ്രസ് ഭവനില്‍ നടന്ന ദിനാചരണം പ്രസിഡന്റ് പി.ഡി ഉണ്ണി ഉദ്ഘാടനം ചെയ്തു. കെപിസിസി എക്‌സി. അംഗം മോഹന്‍ ഡി ബാബു, ഡിസിസി അംഗങ്ങളായ അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, എ സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, അക്കരപ്പാടം ശശി, ബി അനില്‍കുമാര്‍, കെ ബിനിമോന്‍, സോണി സണ്ണി, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കെ.പി ശിവജി, വിവേക് പ്ലാത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു.
തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് ജി രാജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സേവ്യര്‍ ചിറ്ററ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.വി വിവേക് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി അംഗം യു ബേബി, പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍, വൈസ് പ്രസിഡന്റ് ജെല്‍സി സോണി, ബി.എല്‍ സെബാസ്റ്റ്യന്‍, വി പോപ്പി, കെ ബിനിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന അനുസ്മരണം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് ഉദ്ഘാടനം ചെയ്തു. പി.ഡി ജോര്‍ജ്, കെ.എസ് സജീവ്, ഇ.കെ ജോസ്, മിനി തങ്കച്ചന്‍, കെ.എം ചെറിയാന്‍, കെ.കെ ചന്ദ്രന്‍, സി.എന്‍ പ്രസന്നകുമാര്‍, ടി.ജെ അജയ്, കെ.ആര്‍ മോഹനന്‍, പി.ആര്‍ ദേവലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കുലശേഖരമംഗലം കൂട്ടുമ്മേല്‍ ജങ്ഷനില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും ഉമ്മന്‍ചാണ്ടി ജന്മദിനാഘോഷവും നടത്തി. ഇന്ദിരഗാന്ധി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ഛനയും നടത്തി. മറവന്‍തുരുത്ത് പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ മോഹന്‍ കെ.തൊട്ടുപുറം, മജിത ലാല്‍ജി, സുഭഗന്‍ കൊട്ടൂരത്തില്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉഷ സുഭഗന്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ധന്യ സുനില്‍, ശശിധരന്‍ അയ്യനേഴത്ത്, ഗുരുദാസ് കടവന, വിജയന്‍ പ്രസന്നോദയം, രമേശന്‍ ചക്കചാറ, ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവട്ടം ജങ്ഷനില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ഉമ്മന്‍ ചാണ്ടിയുടെ ജന്മമദിന ആഘോഷവും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി തങ്കരാജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം കെ.എസ് നാരായണന്‍ നായര്‍, കെ. സിയാദ് ബഷീര്‍, ബാബു പൂവനേഴത്ത്, സി.വി ഡാങ്കെ, വി.ബാഹുലേയന്‍, രമേശന്‍ വാടത്തറ, പി.ആര്‍ തിലകന്‍, അനൂപ് സതീശന്‍, ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.
ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്പ് പഞ്ചായത്ത് ജങ്ഷനില്‍ സംഘടിപ്പിച്ച ഇന്ദിരഗാന്ധി അനുസ്മരണവും, ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനാഘോഷവും മണ്ഡലം പ്രസിഡന്റ് പി.വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. റെജി മേച്ചേരി, എസ് ശ്യാംകുമാര്‍, രാഗിണി ഗോപി, എ.എം സോമന്‍, സി.വി ദാസന്‍, എം.ടി വിജയന്‍, ടി.എം ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് വെള്ളൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനാഘോഷവും നടത്തി വെള്ളൂര്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങ് തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം.ആര്‍ ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. വി.സി ജോഷി, പോള്‍ സെബാസ്റ്റ്യന്‍, വേണുഗോപാല്‍ പാലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് ഇറുമ്പയം 29, 30, 31, 32 ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം മുന്‍ തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.സി ജോഷി അധ്യക്ഷത വഹിച്ചു. പി.കെ രവി, പി.എസ് ബാബു, വി.പി ചാക്കോ, ലീല ചെറുകുഴി, പി.ഒ പീറ്റര്‍, ടി.എം സക്കറിയ, സദാനന്ദന്‍ പല്ലാട്ട്കുഴി, ബേബിച്ചന്‍ പൊറുമ്പില്‍, ബിജു പഴുക്കാലായില്‍, മനോജ് തൈപ്പറമ്പില്‍ല്‍ എന്നിവര്‍ പ്രസംഗിച്ചു.