Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്‌മമംഗലം സ്‌കൂളില്‍ നവീകരിച്ച വായനശാല തുറന്നു
30/10/2023
ബ്രഹ്‌മമംഗലം ഗവ. ഹൈസ്‌കൂളില്‍ നവീകരിച്ച വായനശാല ഉദ്ഘാടനവും സംസ്ഥാന തല വോളിബോള്‍ മത്സരത്തില്‍ വിജയികളായ സ്‌കൂളിലെ കായിക പ്രതിഭകളെ അനുമോദിക്കലും മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ബ്രഹ്‌മമംഗലം ഗവ. വെക്കേഷണല്‍ ഹൈസ്‌കൂളില്‍ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിച്ച വായനശാലയുടെ ഉദ്ഘാടനവും, സംസ്ഥാനതല വോളിബോള്‍ മത്സരത്തില്‍ വിജയികളായ സ്‌കൂളിലെ കായിക പ്രതിഭകളെ അനുമോദിക്കലും നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വി.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍  മുന്‍ പ്രിന്‍സിപ്പാള്‍ വി.എന്‍ നാരായണന്‍ മുഖ്യപ്രഭാഷണവും സ്‌പോര്‍ട്‌സ് അംബാസഡര്‍ എസ്.എ മധു അനുമോദന പ്രസംഗവും നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, പിടിഎ പ്രസിഡന്റ് എസ് ജയപ്രകാശ്, പി.ജി ശാര്‍ങ്ധരന്‍, കെ.വി ബാബു, സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍ ജയശ്രീ, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ എസ്.അഞ്ജന, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഞ്ജു, വിഷ്ണു, ടി.സി ഗോപി, ജി സരിത എന്നിവര്‍ പ്രസംഗിച്ചു.