Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉമ്മന്‍ചാണ്ടിയുടെ 100-ാം ചരമദിനത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു
29/10/2023
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 100-ാം ചരമദിനത്തില്‍ സന്നദ്ധ സംഘടനയായ ആശ്രയയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ആശുപത്രയില്‍ നടത്തിയ ഉച്ചഭക്ഷണ വിതരണം കെപിസിസി എക്‌സി. അംഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 100-ാം ചരമദിനത്തോടനുബന്ധിച്ച് ആശ്രയ സന്നദ്ധ സേവാ സംഘടനയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. കെപിസിസി നിര്‍വാഹക സമിതി അംഗം ടോമി കല്ലാനി വിതരണം ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയര്‍മാന്‍ പി.വി ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി, അബ്ദുല്‍ സലാം റാവുത്തര്‍, ജയ്ജോണ്‍ പേരയില്‍, അക്കരപ്പാടം ശശി, ഇടവട്ടം ജയകുമാര്‍, സന്തോഷ് ചക്കനാടന്‍, ബി ചന്ദ്രശേഖരന്‍, വി അനൂപ്, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.