Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് സത്യത്തില്‍ അധിഷ്ഠിതമായ പ്രസ്ഥാനം: പ്രസിഡന്റ് ഡോ. എം ശശികുമാര്‍
29/10/2023
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ സാമൂഹ്യക്ഷേമ  പ്രവര്‍ത്തനനിധി ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാറിനെ യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.
വൈക്കം: സത്യവും ധര്‍മവും മുറുകെ പിടിച്ച് സാമൂഹിക മുന്നേറ്റത്തിനായി പ്രവര്‍ത്തിച്ചു വിജയം വരിച്ച മഹാപ്രസ്ഥാനമാണ് നായര്‍ സര്‍വീസ് സൊസൈറ്റിയെന്ന് എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാര്‍.സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ സമാഹരിക്കുന്ന പ്രവര്‍ത്തനനിധി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീര്‍ഘവീക്ഷണവും സാമ്പത്തിക അച്ചടക്കവുമുള്ള പ്രവര്‍ത്തനം സംഘടനയെ കരുത്തുറ്റ നിലയില്‍ വളര്‍ത്താന്‍ സഹായിച്ചെ
ന്നും ഡോ. ശശികുമാര്‍ കൂട്ടിച്ചേർത്തു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ഓഡിറ്റോറിയ നവീകരണം, പ്രവര്‍ത്തന ഫണ്ട്, നൂതന സംരംഭം എന്നിവക്കായി യൂണിയന്‍ ഒരു കോടി രൂപയാണ് സമാഹരിക്കുന്നത്. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.വേണുഗോപാല്‍, മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ ജയലക്ഷ്മി, സെക്രട്ടറി മീരാ മോഹന്‍ദാസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, എന്‍ പത്മനാഭപിള്ള, എസ് മധു, ദിനേശ് കുമാര്‍, ശ്രീവത്സന്‍, സുരേഷ് ബാബു, അശോക് കുമാര്‍, യൂണിയന്‍ ഭരണ സമിതി അംഗങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.