Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഷീ ഹെല്‍ത്ത് ക്യാമ്പയിനും ബോധവല്‍കരണവും നടത്തി
29/10/2023
തലയാഴം ഗ്രാമപഞ്ചായത്തും ഹോമിയോ ആശുപത്രിയും ചേര്‍ന്ന് വനിതകള്‍ക്കായി സംഘടിപ്പിച്ച ഹെല്‍ത്ത് ക്യാമ്പയിന്‍ പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്തിന്റെയും ഗവ. ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തില്‍ വനിതകള്‍ക്കായി ഷീ ഹെല്‍ത്ത് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെല്‍സി സോണി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസി രേഖ പദ്ധതി വിശദീകരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി ജി.വര്‍മ ക്ലാസ് നയിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ടി.മധു, രമേഷ് പി.ദാസ്, കൊച്ചുറാണി, റോസി ബാബു, ഷീജ ബൈജു, സിനി സലി, കെ.വി ഉദയപ്പന്‍, ഷീജ ഹരിദാസ്, കെ.ബിനിമോന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എസ് ജയ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പയിന്റെ ഭാഗമായി വിവിധ രോഗനിര്‍ണയവും ചികിത്സയും ഗുഡ് ഹെല്‍ത്ത് പ്രാക്ടീസ് ബോധവല്‍കരണവും നടത്തി.