Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
28/10/2023
വൈക്കം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കംകുറിച്ച് കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. 30 വരെ വൈക്കത്തെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്. അത്‌ലറ്റിക്‌സ് വൈക്കം തെക്കേനട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, കലാമത്സരങ്ങള്‍ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ  ബഷീര്‍ സ്മാരക ഹാളിലും നടക്കും. ഒക്‌ടോബര്‍ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്‌കാരിക ഘോഷയാത്രയും സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. വൈക്കത്തെ ആറു പഞ്ചായത്തുകളില്‍ നിന്ന് മത്സരിച്ച് വിജയിച്ച കലാ-കായിക പ്രതിഭകളാണ് ബ്ലോക്ക് തല മത്സരത്തില്‍ പങ്കെടുക്കുന്നത്. കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.കെ ആശ എംഎല്‍എ കേരളോത്സവത്തിന് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍ എം കെ റാണിമോള്‍ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, വീണ അജി, എം.കെ ശീമോന്‍, എസ് മനോജ് കുമാര്‍, കെ അജിത്ത്, രേഷ്മ പ്രവീണ്‍, പി.കെ മണിലാല്‍, എസ്.സുനില്‍ കുമാര്‍, വൈ ഉണ്ണിക്കുട്ടന്‍, കെ.വി ബിജുമോന്‍, ബിജുമോന്‍ മാത്യു, കെ സതീഷ്, കെ റോഷന്‍ ബ്രിജിന്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. തായ്‌കോണ്ട ഗോള്‍ഡ് മെഡല്‍ ജേതാവ് അയ്യപ്പദാസിനെ ചടങ്ങില്‍ ആദരിച്ചു.