Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്ത് കേരളോത്സവം: വിജയികള്‍ക്ക് ജഴ്‌സി വിതരണം ചെയ്തു
28/10/2023
വെച്ചൂര്‍ പഞ്ചായത്തുതല കേരളോത്സവത്തില്‍ വിവിധ കായിക ഇനങ്ങളില്‍ വിജയികളായവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈല കുമാര്‍ ജഴ്‌സി വിതരണം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്തുതല കേരളോത്സവത്തില്‍ വിവിധ കായിക ഇനങ്ങളിലെ മത്സരവിജയികള്‍ക്ക് ബ്ലോക്ക്തല മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കാനായി ജഴ്‌സി വിതരണം ചെയ്തു. വെച്ചൂര്‍ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ജഴ്‌സി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോജി ജോര്‍ജ്, പി.കെ മണിലാല്‍, എസ്.ബീന, പഞ്ചായത്ത് അംഗങ്ങളായ ആന്‍സി തങ്കച്ചന്‍, സ്വപ്ന മനോജ്, ബിന്ദു രാജു, ഗീത സോമന്‍, പഞ്ചായത്ത് സെക്രട്ടറി വി.എന്‍ റെജിമോന്‍, വി.ഇ.ഒ ആശ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മിനി സരസന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികളും വെച്ചൂരിലെ വിവിധ ക്ലബ്ബുകളായ സര്‍ഗമിത്ര, മൈറ്റി, മെക്‌സിക്കോ, നിനവ് എന്നിവയിലെ അംഗങ്ങളും സംബന്ധിച്ചു.