Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കായി വീടൊരുക്കി കീഴൂര്‍ ഡി.ബി കോളേജ് എന്‍എസ്എസ് യൂണിറ്റ്
28/10/2023
കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ദാനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ കോളേജിലെ ഭവനരഹിതയായ വിദ്യാര്‍ഥിനിക്കായി നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. ആപ്പാഞ്ചിറ ഹരിജന്‍ വെല്‍ഫെയര്‍ ഗവ. എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എയില്‍ നിന്ന് വിദ്യാര്‍ഥിനിയും അമ്മയും താക്കോല്‍ ഏറ്റുവാങ്ങി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.എം കുസുമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുടെയും കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് കോളേജ് അധികൃതരും എന്‍എസ്എസ് യൂണിറ്റും വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയും ഇതിനായി കോളേജിലെ അധ്യാപകരും, മറ്റ് ജീവനക്കാരും, വിദ്യാര്‍ത്ഥികളും മറ്റ് സുമനസുകളും ചേര്‍ന്ന് നല്‍കിയ തുക ഉപയോഗിച്ച് അഞ്ചു മാസം കൊണ്ട് വിദ്യാര്‍ഥിനിക്കായി വീട് നിര്‍മിക്കുകയായിരുന്നു. വീടിന്റെ നിര്‍മാണം നടത്തിയ കോണ്‍ട്രാക്ടര്‍ ടി.എസ് സന്തോഷ് കുമാറിന് തോമസ് ചാഴികാടന്‍ എം.പി ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, വൈസ് പ്രിന്‍സിപ്പല്‍ ആര്‍ ഷീജ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സുനില്‍ ജി ദാസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഗോപിക ഗോപിനാഥ്, വി.ആര്‍. കൃഷ്ണനുണ്ണി, ഗവ. ഹരിജന്‍ വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രവീണ്‍ കുമാര്‍, മാന്നാര്‍ കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം ഐ ശശിധരന്‍, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി ഗോപിക ജി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.