Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാര്‍ത്ഥനാനിര്‍ഭരം നടേല്‍ പള്ളിയിലെ ജപമാല പ്രദക്ഷിണം
27/10/2023
വൈക്കം നടേല്‍ പള്ളിയിലെ എട്ട് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശുദ്ധ മാതാവിന്റെ കൊന്തനമസ്‌കാര പ്രാര്‍ത്ഥന.

വൈക്കം: വൈക്കം ടൗണ്‍ നടേല്‍പ്പള്ളിയിലെ എട്ട് കുടുംബ യൂണീറ്റുകളുടെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുഗ്രഹങ്ങള്‍ക്കായി കൊന്തനമസ്‌കാര ചടങ്ങുകള്‍ നടത്തി. ഓരോ കുടുംബ യൂണിറ്റിലും കന്യകാമറിയത്തിന്റെ രൂപം പ്രദക്ഷിണമായി എഴുന്നള്ളിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠിച്ച് എല്ലാ യൂണിറ്റിലെയും അംഗങ്ങള്‍ ചേര്‍ന്ന് കൊന്ത നമസ്‌കാരം ചൊല്ലി പ്രാര്‍ഥിക്കുന്നതാണ് ചടങ്ങ്. ഞായറാഴ്ച ചടങ്ങ് പൂര്‍ത്തിയാകും.
സെന്റ് അല്‍ഫോന്‍സ, സെന്റ് ജോസഫ്, ലിറ്റില്‍ ഫ്‌ളവര്‍, സെന്റ് തോമസ്, ഹോളി ഫാമിലി, വിന്‍സെന്റ് ഡി പോള്‍, മദര്‍ തെരേസ, സെന്റ് മേരീസ് എന്നീ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു ഇടവക സമൂഹം പങ്കെടുത്ത കൊന്ത നമസ്‌കാര ചടങ്ങ്. വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴികംപാറ, സഹവികാരി അഖില്‍ അപ്പാടന്‍, കുടുംബ യൂണിറ്റ് പ്രസിഡന്റുമാരായ രശ്മി തോമസ് പാലയ്ക്കല്‍, ചാക്കോ കളത്തില്‍, ഷാജി ജോര്‍ജ്, ജോസഫ് അലന്‍വില്ല, സിറിയക് അരവിന്ദത്ത്, ജോളി വര്‍ഗീസ്, ജോര്‍ജ് പാപ്പാടി, ബാബു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.