Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിയുടെ നിറവില്‍ മുഖ സന്ധ്യവേല തുടങ്ങി
27/10/2023
വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ മുഖ സന്ധ്യവേലയ്ക്ക് തുടക്കം കുറിച്ച് മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: ആചാരപെരുമയോടെ വൈക്കത്തഷ്ടമിയുടെ മുഖ സന്ധ്യവേല ആരംഭിച്ചു. വിശേഷാല്‍ ചടങ്ങുകള്‍ക്കുശഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ തിരുനക്കര ശിവന്‍ തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു. നാലു ദിവസം തുടര്‍ച്ചയായി നടക്കുന്ന മുഖ സന്ധ്യവേല 30ന് സമാപിക്കും. മുന്‍പ് ഏറ്റുമാനൂര്‍, തെക്കംകൂര്‍, അമ്പലപ്പുഴ, തിരുവല്ല എന്നീ നാട്ടുരാജാക്കന്‍മാര്‍  നടത്തിയിരുന്ന സന്ധ്യവേല ഇപ്പോള്‍  ദേവസ്വം ബോര്‍ഡാണ് നടത്തുന്നത്.
സമൂഹങ്ങളുടെ സന്ധ്യവേല നവംബര്‍ 18ന് ആരംഭിച്ച് 22ന് സമാപിക്കും. 18ന് വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും നടക്കും. 20ന് കന്നട സമൂഹത്തിന്റെയും, 21ന് തമിഴ് വിശ്വബഹ്‌മസമാജത്തിന്റെയും, 22ന് വടയാര്‍ സമൂഹത്തിന്റെയും സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും ഉണ്ടാകും. വൈക്കത്തഷ്ടമിയുടെ കൊടിക്കയര്‍ സമര്‍പ്പണം 30ന് നടക്കും. അഷ്ടമി ഉത്സവത്തിന്റെ കോപ്പുതൂക്കല്‍ നവംബര്‍ 21ന് 8.15നും 10.15നും ഇടയില്‍ ക്ഷേത്രകലവറയില്‍ നടക്കും. കൊടിയേറ്ററിയിപ്പും കുലവാഴ പുറപ്പാട് നവംബര്‍ 23നാണ്. വൈക്കത്തഷ്ടമിയുടെ കൊടിയേറ്റ് നവംബര്‍ 24ന് രാവിലെ 8.45നും 9.05നും ഇടയില്‍ നടക്കും. ഡിസംബര്‍ അഞ്ചിനാണ് അഷ്ടമി. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഏഴിന് മുക്കുടി നിവേദ്യവും ഉണ്ടാകും.