Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും നടത്തി
27/10/2023
കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍  വൈക്കം താലൂക്ക് കമ്മിറ്റി നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി.

വൈക്കം: ഐക്യരാഷ്ട്രസഭ  സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകള്‍ ലോക രാജ്യങ്ങള്‍ മാനിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ വൈക്കം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ആവശ്യപ്പെട്ടു. ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് എം.അബു അധ്യക്ഷത വഹിച്ചു. തിരുനക്കര പുത്തന്‍പള്ളി ചീഫ് ഇമാം  ഉസ്താദ് മഅ്മൂന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി റഷീദ് മങ്ങാടന്‍, സി.സി നിസാര്‍, എം.ബി അമീന്‍ഷാ, പി.എ ഇബ്രാഹിംകുട്ടി, അലി ബാഖവി, ഹുസൈര്‍ ബാക്കവി, ജസീര്‍ ഫൈസാനി, റിയാസ് ദാരിമി, അനസ് ബാഖവി, അമീന്‍ കൗസരി, അബ്ബാസ് അസ്ഹരി, ശിഹാബുദ്ദീന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിന് മുന്നോടിയായി നടന്ന ഐക്യദാര്‍ഢ്യ റാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.