Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് കരയോഗം സംരംഭകത്വഗ്രൂപ്പ് രൂപീകരിച്ചു
27/10/2023
വടയാര്‍ കിഴക്കേക്കര എന്‍എസ്എസ് കരയോഗത്തിന്റെ ജെഎല്‍ജി രൂപീകരണ യോഗം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

തവയോലപ്പറമ്പ്: വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ സ്വാശ്രയ സംഘം ഭരണസമിതി തെരഞ്ഞെടുപ്പും സമിതി ഉല്‍പാദിപ്പിച്ച ഉല്‍പന്നങ്ങളുടെ വിതരണവും കൂട്ടുത്തരവാദിത്വ സംരംഭകത്വ ഗ്രൂപ്പ് (ജെഎല്‍ജി) രൂപീകരണവും നടത്തി. സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.പി പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍, യൂണിയന്‍ കമ്മിറ്റി അംഗം എസ്.വി സുരേഷ് കുമാര്‍, പ്രതിനിധി സഭാംഗം ബി അനില്‍കുമാര്‍, വനിതാസമാജം പ്രസിഡന്റ് കെ.കെ ബേബി, കരയോഗം വൈസ് പ്രസിഡന്റ് കെ ചന്ദ്രമോഹനന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എന്‍.ഡി സുരേഷ് കുമാര്‍, കെ.കെ സാജുമോന്‍, പി.ആര്‍ ആനന്ദക്കുട്ടന്‍, വി.ആര്‍ പ്രദീപ്, ലേഖ ഷാജി, സ്മിത മണി എന്നിവര്‍ പ്രസംഗിച്ചു.