Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിത കര്‍മസേനക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
26/10/2023
വൈക്കം നഗരസഭയില്‍ ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് നല്‍കുന്ന സ്മാര്‍ട്ട് ഫോണുകളുടെ വിതരണം ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയില്‍ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രവര്‍ത്തനമേഖലയും നഗരസഭയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ക്യു.ആര്‍ കോഡ് സംവിധാനത്തിന്റെ ഭാഗമായി ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. നഗരസഭയിലെ 26 വാര്‍ഡുകളിലും ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം എപ്പോള്‍ എങ്ങനെയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമാണിത്. 24 സേനകള്‍ക്കായി 2.40 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് ഫോണുകളുടെ വിതരണം നടത്തിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ഷാജി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.അയ്യപ്പന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ രാജശ്രീ വേണുഗോപാല്‍, ബി രാജശേഖരന്‍, പി.ഡി ബിജിമോള്‍, അശോകന്‍ വെള്ളവേലി, ലേഖ അശോകന്‍, പ്രീത രാജേഷ്, കവിത രാജേഷ്, എ.സി മണിയമ്മ, നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍, ജെ.എച്ച്.ഐ സീമ എന്നിവര്‍ പ്രസംഗിച്ചു.