Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടവട്ടം കരയോഗം കുടുംബമേളയും വാര്‍ഷികവും
26/10/2023
ഇടവട്ടം തെക്കുംഭാഗം എന്‍എസ്എസ് കരയോഗത്തിന്റെ കുടുംബമേളയും വാര്‍ഷികവും യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടവട്ടം തെക്കുംഭാഗം 891-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കുടുംബമേളയും വാര്‍ഷികവും കലാപരിപാടികളും കുട്ടികളുടെ മത്സരങ്ങളും നടത്തി. വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എം.കെ കൃഷ്ണകുമാര്‍ മണ്ണാത്ര അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍, കരയോഗം സെക്രട്ടറി എസ്.ശാന്തകുമാര്‍, വനിതാസമാജം പ്രസിഡന്റ് മായാദേവി എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അമ്മമാരെയും 80 വയസ്സ് പിന്നിട്ട കരയോഗ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ എന്‍ഡോവുമെന്റുകളും കലാ-കായിക മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.