Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണ മേഖലയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: മന്ത്രി വി.എന്‍ വാസവന്‍
26/10/2023
ടി.വി പുരം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷ സമ്മേളനം സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശക്തമായ ജനകീയ അടിത്തറയുള്ള കേരളത്തിലെ സഹകരണ മേഖലയെ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് വി.എന്‍ വാസവന്‍. ടി.വി പുരം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെല്ലാം ജനോപകാരപ്രദമായ ഇടപെടലാണ് സഹകരണ മേഖല നടത്തുന്നത്. കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനം പേരും സഹരണ മേഖലയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരാണ്. എല്ലാ മേഖലയിലും സഹകരണ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആദ്യ നിക്ഷേപം സ്വീകരിക്കലും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ടി.വി പുരം വയോജന വിശ്രമ കേന്ദ്രത്തില്‍ നടന്ന സമ്മേളനത്തില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എന്‍ വിജയകുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, ബാങ്ക് പ്രസിഡന്റ് എം.എസ് രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ റാണിമോള്‍, എസ് ബിജു, ഗ്രാമപഞ്ചായത്ത് അംഗം ടി.എ തങ്കച്ചന്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ ശശികുമാര്‍, ജനറല്‍ കണ്‍വീനര്‍ ബി അജിത് കുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സിപിഎം ഏരിയാ സെക്രട്ടറി കെ. അരുണന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി ഉണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.