Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ക്ഷേത്രത്തില്‍ ക്ഷേത്രകലാപീഠം പ്രവര്‍ത്തനം തുടങ്ങി
25/10/2023
വൈക്കം പോളശ്ശേരി ദേവിക്ഷേത്രത്തില്‍ തുടങ്ങിയ ക്ഷേത്രകലാപീഠം കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കലാഭവന്‍ സാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ധീവരസഭ  202-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള പോളശ്ശേരി ദേവിക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും പൂജയെടുപ്പും വിജയദശമി ആഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. യുവതലമുറയുടെ കലാ-കായിക സാഹിത്യ മേഖലയെ പരിപോഷിപ്പിക്കാന്‍ തുടങ്ങിയ ക്ഷേത്രകലാപീഠത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കലാഭവന്‍ സാബു നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് എന്‍.വിജയന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ സുബ്രഹ്‌മണ്യന്‍ അമ്പാടി, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, കെ.എസ് സുധ, മേല്‍ശാന്തി ആര്‍.ഗിരീഷ്, തന്ത്രി പി.വി സാലി, അമ്പിളി അരേശ്ശേരി, വീണ ശിവന്‍, സി.എസ് ശിവദാസ്, ഗംഗാ സുശീലന്‍, കവിത ശിവകുമാര്‍, കൗണ്‍സിലര്‍മാരായ പ്രീത രാജേഷ്, പി.ഡി ബിജിമോള്‍ എന്നിവര്‍ പങ്കെടുത്തു.