Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല പുതികകാവ് ക്ഷേത്രത്തില്‍ നവരാതി ആഘോഷം ഭക്തിസാന്ദ്രമായി
25/10/2023
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച സരസ്വതി മണ്ഡപത്തില്‍ നടത്തിയ സരസ്വതി പൂജ ദര്‍ശനം നടത്തുന്ന ഭക്തര്‍.

വൈക്കം: ഉല്ലല പുതികകാവ് ദേവീക്ഷേത്രത്തില്‍ നവരാതി ഉത്സവം ആഘോഷിച്ചു. ദേവിയ്ക്ക് പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. ക്ഷേത്രത്തിന്റെ വടക്കുവശത്ത് സജ്ജമാക്കിയ സരസ്വതി മണ്ഡപത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു പൂജകള്‍ നടത്തി. അഷ്ടദ്രവ്യ ഗണപതിഹോമം,പൂജ വെയ്പ്, ചുറ്റുവിളക്ക്, ദീപാരാധന, സംഗീത സദസ്, അത്താഴമൂട്ട് എന്നിവ നടത്തി. ചൊവ്വാഴ്ച ദശമി വിളക്ക്, സംഗീതാരാധന, പൂജയെടുപ്പ്, എഴുത്തിനിരുത്ത് എന്നിവയും നടത്തി. കരയോഗം പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ പിള്ള, വൈസ് പ്രസിഡന്റ് ബി ഗോവിന്ദന്‍ നായര്‍, സെക്രട്ടറി കെ.ടി സത്യനാഥ പണിക്കര്‍, ദേവസ്വം മാനേജര്‍ കെ കൃഷ്ണകുമാര്‍, അസി. മാനേജര്‍ എം.രതീഷ്, ജി സുരേഷ് ബാബു, ജി.സന്തോഷ് കുമാര്‍, വി മനോജ്, എം.ആര്‍ ഗോപിദാസ്, എന്‍ ഗോപാലകൃഷ്ണന്‍ നായര്‍, മാരാമുറ്റം പി.ജെ നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. എസ് സാന്ദ്ര അവതരിപ്പിച്ച സംഗീത സദസും വനിതാസമാജത്തിന്റെ തിരുവാതിരകളിയും ആകര്‍ഷകമായി.