Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിന്റെ തനത് പശുവര്‍ഗങ്ങളെ പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കും: മന്ത്രി ചിഞ്ചുറാണി
24/10/2023
അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്ഷീരകര്‍ഷക സംഗമം ഇണ്ടംതുരുത്തി മനയില്‍ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രണ്ടു വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ജിഞ്ചുറാണി. അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകര്‍ഷക മേഖലയുടെ വികസനത്തിന് വൈക്കത്തിന് പ്രത്യേക പാക്കേജ്  നടപ്പിലാക്കും. പശുക്കളെ സംരക്ഷിച്ച് ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന ആധുനിക സംവിധാനമുള്ള മൂന്ന് ആശുപത്രികളില്‍ ഒന്ന് വൈക്കത്ത് ആയിരിക്കുമെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. ഇണ്ടംതുരുത്തിമനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സംഗമത്തില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ഇ.എന്‍ ദാസപ്പന്‍, കെ.അജിത്, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, പ.സുഗതന്‍, കെ.കെ ചന്ദ്ര ബാബു, കെ.വി പവിത്രന്‍, കെ.ചക്രപാണി, സി.കെ പ്രശോഭനന്‍, വിജയകുമാര്‍, സുന്ദരന്‍ അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരകര്‍ഷകവേദി ഭാരവാഹികളായി അജിക്കുട്ടന്‍ (പ്രസിഡന്റ്), കെ.കെ ചന്ദ്രബാബു (സെക്രട്ടറി), ചക്രപാണി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.