Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപപ്രഭയില്‍ ഓങ്കാരേശ്വരത്ത് നവരാത്രി ആഘോഷം
24/10/2023
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ വിജയദശമി ദിവസം സരസ്വതി മണ്ഡപത്തില്‍ തലയോലപ്പറമ്പ്  ഡി.ബി കോളേജ് റിട്ട. പ്രൊഫ. ഡോ. ലാലി പ്രതാപ് കുരുന്നുകളെ ആദ്യക്ഷരം എഴുതിക്കുന്നു.

വൈക്കം: ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും വിദ്യാരംഭ ചടങ്ങും നടത്തി. തിങ്കളാഴ്ച വൈകിട്ട് സരസ്വതി മണ്ഡപത്തില്‍ നവമി വിളക്ക് ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് തെളിയിച്ചു. നൂറുകണക്കിന് നിലവിളക്കുകളും പിണ്ടിവിളക്കുകളും തെളിയിച്ചാണ് നവമി വിളക്ക് ആഘോഷിച്ചത്. ക്ഷേത്രം സെക്രട്ടറി കെ.വി പ്രസന്നന്‍, വൈസ് പ്രസിഡന്റ് കെ.എസ് പ്രീജു, കണ്‍വീനര്‍ കെ.എസ് സാജു, ജോയിന്റ് സെക്രട്ടറിമാരായ ടി.പി സുഖലാല്‍, വി.ഡി സന്തോഷ്, ട്രഷറര്‍ എന്‍.എന്‍ പവനന്‍, സി.എസ് ആഷ, രമേശ് പി ദാസ്, പി.ആര്‍ ബിജു, എ.ജി ബിജു, എസ്.കെ സജി എന്നിവര്‍ നേതൃത്വം നല്‍കി.