Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറിവിന്റെ ആദ്യക്ഷരം കുറിച്ചു കുരുന്നുകള്‍
24/10/2023
പഴുതുവള്ളി ദേവിക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ മേല്‍ശാന്തി ഷിബു ശാന്തി കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു കൊടുക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗ്രന്ഥം എഴുന്നള്ളിപ്പും, കലാപീഠം വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും, വാദ്യമേള ഉപകരണങ്ങളുടെ പൂജയെടുപ്പും, കുട്ടികളെ എഴുത്തിനിരുത്തും നടത്തി. ഊട്ടുപുരമാളികയില്‍ പ്രത്യേകം ക്രമീകരിച്ച നവരാത്രി മണ്ഡപത്തിലായിരുന്നു ചടങ്ങുകള്‍. വൈക്കത്തപ്പന്റെ ശ്രീകോവിലില്‍ നിന്നും 22ന് വൈകിട്ട് ഊട്ടുപുരമാളികയിലെ നവരാത്രി മണ്ഡപത്തിലേയ്ക്ക് ആചാരപൂര്‍വം ഗ്രന്ഥം എഴുന്നള്ളിച്ചു. ഇന്നലെ രാവിലെ ഗ്രന്ഥം ശ്രീകോവിലിലേയ്ക്ക് തിരിച്ച് എഴുന്നള്ളിച്ചു. തുടര്‍ന്ന് വാദ്യ ഉപകരണങ്ങളുടെയും പൂജയെടുപ്പും വിദ്യാരംഭവും നടന്നു. ഇടമന ഈശ്വരന്‍ പോറ്റി  ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, കലാപീഠം മാനേജര്‍ ആര്‍.മോഹനന്‍, പ്രിന്‍സിപ്പാള്‍ എസ്.പി ശ്രീകുമാര്‍, അധ്യാപകരായ ജി.അജിത് കുമാര്‍, സി.എച്ച് ശ്രീകുമാര്‍, വൈക്കം ഷാജി, പി.പ്രകാശന്‍, പി.ആര്‍ രാജേഷ്, ഷാജി കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കണ്‍സ്യൂമര്‍ കമ്മീഷന്‍ അംഗം കവി വൈക്കം രാമചന്ദ്രന്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യക്ഷരം പകര്‍ന്നു.