Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനം: പു ക സ
22/10/2023
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം തലയോലപ്പറമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍  അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്നും ഇത്തരം കിരാത നടപടികള്‍ക്കെതിരെ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തലയോലപ്പറമ്പില്‍ നടന്ന സമ്മേളനം പു.ക.സ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  പ്രൊഫ. ടി.ആര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്  പ്രൊഫ. എം എം നാരായണന്‍, ജില്ലാ സെക്രട്ടറി ആര്‍.പ്രസന്നന്‍, പി.കെ ഹരികുമാര്‍ എം.കെ മനോഹരന്‍, എ.ഗോകുലേന്ദ്രന്‍, പി.എന്‍ സരസമ്മ, ഡി.സുരേഷ് കുമാര്‍, കെ.ശെല്‍വരാജ്, ഡോ. സി.എം കുസുമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ആര്‍ ഹരിലാല്‍ (പ്രസിഡന്റ്), ആര്‍.പ്രസന്നന്‍ (സെക്രട്ടറി), വി.ജി ശിവദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.