Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ബ്രാഹ്‌മണസഭ നവരാത്രി ആഘോഷങ്ങള്‍ നടത്തി
22/10/2023
കേരള ബ്രാഹ്‌മണസഭയുടെ നേതൃത്വത്തില്‍ വൈക്കം സമൂഹം മഠത്തില്‍ നടത്തിയ നവരാത്രി ആഘോഷത്തില്‍ സുമംഗലികള്‍ക്കും കന്യാകുട്ടികള്‍ക്കും താമ്പൂലവും വസ്ത്രങ്ങളും വിതരണം ചെയ്യുന്നു.

വൈക്കം: കേരള ബ്രാഹ്‌മണസഭയുടെ നേതൃത്വത്തില്‍ വൈക്കം സമൂഹം മഠത്തില്‍ നവരാത്രി ആഘോഷങ്ങള്‍ നടത്തി. കന്യാപൂജ, സുവാസിനിപൂജ എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. നല്ലേഴത്ത് മഠത്തില്‍ കൃഷ്ണമൂര്‍ത്തി മുഖ്യകാര്‍മികത്വം വഹിച്ചു. വിശേഷാല്‍ പൂജകള്‍ക്കുശഷം സുമംഗലികള്‍ക്കും കന്യാകുട്ടികള്‍ക്കും താമ്പൂലം, വസ്ത്രം എന്നിവ വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് ഭാരവാഹികളായ കെ.സി കൃഷ്ണമൂര്‍ത്തി, പി ബാലചന്ദ്രന്‍, കേരള ബ്രാഹ്‌മണസഭ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍ അയ്യര്‍, സന്ധ്യാ ബാലചന്ദ്രന്‍, പ്രിയ അയ്യര്‍, സൂര്യ ബാലാജി, രമ്യ രാജേഷ്, വി ഭാഗ്യലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. വൈക്കത്തെ നിരവധി ബ്രാഹ്‌മണ കുടുംബങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.