Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബിസിഎഫ് ഫിസിയോതെറാപ്പി കോളേജിലെ ബിരുദദാന ചടങ്ങ് നടത്തി
22/10/2023
ബിസിഎഫ് ഫിസിയോതെറാപ്പി കോളേജിലെ 10-ാമത് ബാച്ചിന്റെ ബിരുദദാന സമ്മേളനം ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ജിജി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള ഫിസിയോതെറാപ്പി കോളേജിലെ 10-ാമത് ബാച്ചിലുള്ള വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. രണ്ട് പേര്‍ക്ക് ഡിസ്റ്റിങ്ഷനും മുപ്പത്തിയെട്ട് പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഉദയനാപുരം ചിറമേല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദദാന ചടങ്ങ് ഇന്‍ഡ്യന്‍ ഫുട്ബോള്‍ ടീമിന്റെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ജിജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബിസിഎഫ് സ്ഥാപകന്‍ ഡോ. കുമാര്‍ ബാഹുലേയനും അദ്ദേഹത്തിന്റെ പത്‌നി ഡോ. ഇന്ദിര കര്‍ത്തയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും മികച്ച അധ്യാപകരെയും അനുമോദിച്ചു.
ബിസിഎഫ് ചെയര്‍മാന്‍ ഡോ. കെ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ബിസിഎഫ് മാനേിങ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ഡയറക്ടര്‍മാരായ സാജു ബാഹുലേയന്‍, പി കമലാസനന്‍, ഡയറക്ടര്‍ ഓപ്പറേഷന്‍സ് എം.എം വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.എസ് ശരത്ത്, നഴ്സിങ് പ്രിന്‍സിപ്പാള്‍ പ്രൊഫ. നിഷാ വില്‍സണ്‍, ഫിസിയോതെറാപ്പി കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആര്‍ രജീഷ് കുമാര്‍, അസോ. പ്രൊഫസര്‍ അര്‍ജുന്‍ ആര്‍ കൃഷ്ണന്‍, അസി പ്രൊഫസര്‍ പി ഫൗസിയ, പിടിഎ പ്രസിഡന്റ് എം.എം പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.