Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു; നാല് സ്‌കൂളുകള്‍ ജേതാക്കള്‍
22/10/2023
വൈക്കം ഉപജില്ല സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജേതാക്കളായ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ട്രോഫി ഏറ്റുവാങ്ങുന്നു.

വൈക്കം: വൈക്കം ഉപജില്ല സ്‌കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ ഐടി മേള സമാപിച്ചു. ഉപജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ 71 സ്‌കൂളുകളില്‍ നിന്നായി 1400 പ്രതിഭകളാണ് മേളയില്‍ മാറ്റുരച്ചത്. എല്‍പി വിഭാഗത്തില്‍ പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളും, യുപി വിഭാഗത്തില്‍ വൈക്കം പള്ളിപ്രത്തുശ്ശേരി സെന്റ് ലൂയിസ് യു.പി സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വൈക്കം ആശ്രമം ഹൈസ്‌കൂളും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് എച്ച്എസ്എസും എവര്‍ റോളിങ് ട്രോഫികള്‍ കരസ്ഥമാക്കി.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീത രാമചന്ദ്രന്‍ ട്രോഫികള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ എന്‍ അയ്യപ്പന്‍, ബിന്ദു ഷാജി, എബ്രഹാം പഴയകടവന്‍, വൈക്കം എഇഒ എം.ആര്‍ സുനിമോള്‍, ജനറല്‍ കണ്‍വീനര്‍ ഷാജി ടി കുരുവിള, ജോയിന്റ് കണ്‍വീനര്‍ പി.ആര്‍ ബിജി, കണ്‍വീനര്‍ കെ.എസ് സിന്ധു, കണ്‍വീനര്‍ പി.ടി ജിനീഷ്, എച്ച്.എം ഫോറം സെക്രട്ടറി ഇ.ആര്‍ നടേശന്‍ എന്നിവര്‍ പ്രസംഗിച്ചു.