Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാജീവ് ഗാന്ധി സദ്ഭാവനാ യാത്ര അനുസ്മരണം നടത്തി
21/10/2023
വൈക്കം-തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തിയ രാജീവ് ഗാന്ധി സദ്ഭാവനാ യാത്ര അനുസ്മരണം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ഗീയതയ്ക്കും വിഘടനവാദത്തിനുമെതിരെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1990ല്‍ വൈക്കത്ത് നടത്തിയ സദ്ഭാവനാ യാത്രയുടെ അനുസ്മരണം വൈക്കം-തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആചരിച്ചു.
കാട്ടിക്കുന്നില്‍ നിന്നും ബോട്ട് ജെട്ടി ജങ്ഷനിലേക്കായിരുന്നു രാജീവ് ഗാന്ധി കാല്‍നടയായി സദ്ഭാാവനാ യാത്ര നയിച്ചത്. ഇന്നലെ രാവിലെ കാട്ടിക്കുന്ന് രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കുശേഷം വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ ഷിബു, പാര്‍ട്ടി നേതാക്കളായ മോഹന്‍ ഡി ബാബു, പി.വി പ്രസാദ്, അഡ്വ. എ സനീഷ്‌കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, രാധിക ശ്യാം, ജയ്ജോണ്‍ പേരയില്‍, ബി അനില്‍കുമാര്‍, അക്കരപ്പാടം ശശി, സോണി സണ്ണി, ജമീല പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
രാജീവ്ഗാന്ധി കാട്ടിക്കുന്നില്‍ വൈക്കത്തേയ്ക്ക് നടത്തിയ സദ്ഭാവനയാത്രയുടെ അനുസ്മരണം ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാനാടത്ത് നടത്തി. കെപിസിസി അംഗം മോഹന്‍ ഡി ബാബു അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. വി ബിന്‍സ് അധ്യക്ഷത വഹിച്ചു. എം.കെ ഷിബു, പി.ഡി ജോര്‍ജ്, എന്‍.സി സുകുമാരന്‍, പി.ഡി പ്രസാദ്, എം ഗോപാലകൃഷ്ണന്‍, സോണി സണ്ണി, ഇടവട്ടം ജയകുമാര്‍, മിനി തങ്കച്ചന്‍, പ്രണവം ഗോപാലകൃഷ്ണന്‍, എം അശോകന്‍, കെ.എം ചെറിയാന്‍, പി.കെ പങ്കജാക്ഷന്‍, കെ.സി സുനില്‍ കെ.ആര്‍ മോഹനന്‍ പ്രസാദ് സ്വാതി, പി.ആര്‍ ദേവലാല്‍, മോഹനന്‍ ചായപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
രാജീവ് ഗാന്ധി സദ്ഭാവന അനുസ്മരണദിനത്തില്‍ കുലശേഖരമംഗലം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടുമ്മേല്‍ ജങ്ഷനില്‍ പുഷ്പാര്‍ച്ചന നടത്തി. യുഡിഎഫ് മറവന്‍തുരുത്ത് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പോള്‍ തോമസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിയാദ് ബഷീര്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രാഖി മനീഷ്, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സുഭഗന്‍ കൊട്ടൂരത്തില്‍, പഞ്ചായത്ത് മെമ്പര്‍മാരായ വി.ആര്‍ അനിരുദ്ധന്‍, മജിത ലാല്‍ജി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉഷ സുഭഗന്‍, ജനറല്‍ സെക്രട്ടറി ധന്യ സുനില്‍, ലത അശോകന്‍, കെ.പി സുകുമാരന്‍, ഫിലിപ്പ് മുണ്ടയ്ക്കല്‍, വിജയന്‍ തൈത്തറ, രമേശന്‍ ചക്കചാറ എന്നിവര്‍ പങ്കെടുത്തു.