Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐഎന്‍ടിയുസി ജില്ലാ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു
20/10/2023
വൈക്കത്ത്  നവംബര്‍ 13നും 14നുമായി നടക്കുന്ന ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്ത് നവംബര്‍ 13നും 14നുമായി നടക്കുന്ന ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് വൈക്കം തെക്കേനടയിലെ ട്രേഡ് യൂണിയന്‍ സെന്റര്‍ ബില്‍ഡിങ്ങില്‍ തുറന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഡി ഉണ്ണി, ഡിസിസി ഭാരവാഹികളായ നന്തിയോട് ബഷീര്‍, അബ്ദുല്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, അക്കരപ്പാടം ശശി, എ സനീഷ് കുമാര്‍, എം.എന്‍ ദിവാകരന്‍ നായര്‍, എം.വി മനോജ്, ബി അനില്‍കുമാര്‍, ജിജി പോത്തന്‍, പി.വി സുരേന്ദ്രന്‍, ഇടവട്ടം ജയകുമാര്‍, വി.ടി ജെയിംസ്, ജോര്‍ജ് വര്‍ഗീസ്, പ്രീത രാജേഷ്, യു ബേബി, കെ.വി ചിത്രാംഗദന്‍, ടി.ആര്‍ ശശികുമാര്‍, സോണി സണ്ണി, ജെയ് ജോണ്‍ പേരയില്‍,  വൈക്കം ജയന്‍, കെ സുരേഷ് കുമാര്‍, വര്‍ഗീസ് പുത്തന്‍ചിറ, സന്തോഷ് ചക്കനാടന്‍ എന്നിവര്‍  പ്രസംഗിച്ചു. 13ന് നടക്കുന്ന തൊഴിലാളി റാലിയില്‍ കാല്‍ ലക്ഷം പേരും, 14ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പേരും പങ്കെടുക്കുമെന്ന് സംഘടക സമിതി ഭാരവാഹികള്‍ അറിയിച്ചു.