Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: പുള്ളി സന്ധ്യവേല ചടങ്ങുകള്‍ ആരംഭിച്ചു
20/10/2023
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേലയുടെ ഒന്നാം ദിവസം നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ഗജവീരന്‍ കാഞ്ഞിരക്കാട്ട് ശേഖരന്‍ വൈക്കത്തപ്പന്റെ തിടമ്പേറ്റി പുറത്തേക്ക് എഴുന്നള്ളി. വെച്ചൂര്‍ രാജേഷ്, ഉദയനാപുരം രാജേഷ്, വൈക്കം സുമോദ്, ചേര്‍ത്തല മനോജ് ശശി, വെച്ചൂര്‍ വൈശാഖ്, വൈക്കം അഭിലാഷ് എന്നിവരും കലാപീഠം വിദ്യാര്‍ഥികളും മേളം ഒരുക്കി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു നേതൃത്വം വഹിച്ചു.  
പുള്ളി സന്ധ്യവേലയ്ക്കും മുഖ സന്ധ്യവേലയ്ക്കും നടത്തുന്ന എഴുന്നള്ളിപ്പിന് പുതുതായി ഉണ്ടാക്കിയ ചൂര പൊളി തലേക്കെട്ട് ഉപയോഗിക്കുന്നത്. വെച്ചൂര്‍ വേമ്പനാട് ഗ്രൂപ്പ് ഒന്നര ലക്ഷം രൂപയ്ക്ക് നിര്‍മിച്ച തലേക്കെട്ട് ആണ് സന്ധ്യവേലയുടെ ചടങ്ങുകള്‍ക്കായി ക്ഷേത്രത്തില്‍ എത്തിച്ചത്.