Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഉപജില്ല സ്‌കൂള്‍ ശാസ്ത്രോത്സവം ആശ്രമം സ്‌കൂളില്‍ തുടങ്ങി
19/10/2023
വൈക്കം ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവം ആശ്രമം സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  വൈക്കം ഉപജില്ല സ്‌കൂള്‍ ശാസ്ത്ര -ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര  പ്രവൃത്തി പരിചയ ഐടി മേള ആശ്രമം സ്‌കൂളില്‍ തുടങ്ങി. രണ്ട് ദിവസം നീളുന്ന ശാസ്‌ത്രോത്സവത്തില്‍ ഉപജില്ലയിലെ എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള 71 സ്‌കൂളുകള്‍ പങ്കെടുക്കും. 1200 പ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. മേള നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി സന്തോഷ്  അധ്യക്ഷത വഹിച്ചു. വൈക്കം എഇഒ എം.ആര്‍ സുനിമോള്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ പി.ആര്‍ ബിജി, ഫോറം സെക്രട്ടറി ഇ.ആര്‍ നടേശന്‍, ജനറല്‍ കണ്‍വീനര്‍ ഷാജി ടി കുരുവിള, ജോയിന്റ് കണ്‍വീനര്‍ പി.ടി ജിനീഷ്, ജനറല്‍ കണ്‍വീനര്‍ കെ.എസ് സിന്ധു, കൗണ്‍സിലര്‍ ലേഖ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  
ശാസ്ത്രമേള വെള്ളിയാഴ്ച സമാപിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീത രാമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.