Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ കല്ലറ, ടി.വി പുരം പഞ്ചായത്തുകളിലെ കോളനികളും, ഭവനങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു.
03/05/2016
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ റോഡ് ഷോ ടി.വി പുരം കവലയില്‍ നിന്നും പുറപ്പെടുന്നു

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ കല്ലറ, ടി.വി പുരം പഞ്ചായത്തുകളിലെ കോളനികളും, ഭവനങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ടി.വി പുരത്ത് നടന്ന റോഡ്‌ഷോയോടുകൂടി പര്യടനം അവസാനിച്ചു. ഇന്ന് വൈകുന്നേരം ആറിന് കല്ലറ ചന്തക്കവലയില്‍ നടക്കുന്ന പൊതുസമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും. അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ വൈക്കം വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ നടക്കും.
സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എട്ടിന് നിയോജകമണ്ഡലത്തില്‍ വാഹനപ്രചരണജാഥ നടത്തും. യു.ഡി.എഫ് നേതൃയോഗം അന്നേദിവസം വൈകുന്നേരം ഏഴിന് തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസില്‍ ചേരും.