Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലീഗല്‍ സര്‍വീസ് അതോറിട്ടി മൊബൈല്‍ ലോക് അദാലത്ത് തുടങ്ങി
19/10/2023
ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ നേതൃത്വത്തില്‍ 13 പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും നടത്തുന്ന മൊബൈല്‍ അദാലത്തിന്റെ ഫ്‌ളാഗ് ഓഫ് ലീഗല്‍ സര്‍വീസ് ചെയര്‍മാന്‍ അത്വീഫ് റഹ്‌മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.  

വൈക്കം:  സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിട്ടി വൈക്കം താലൂക്കിലെ 13 പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും കേന്ദ്രീകരിച്ച് നടത്തുന്ന സഞ്ചരിക്കുന്ന ലോക് അദാലത്ത് തുടങ്ങി.  ഓരോ പഞ്ചായത്തുകളിലും എത്തി പരാതികള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുന്ന സംവിധാനമാണ് മൊബൈല്‍ അദാലത്ത്. അദാലത്തിന്റെ പര്യടനം വൈക്കം കോടതി വളപ്പില്‍ അദാലത്ത് ലീഗല്‍ സര്‍വീസ് ചെയര്‍മാനും വൈക്കം മുന്‍സിഫും ആയ അത്വീഫ് റഹ്‌മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റിട്ട. ജുഡിഷ്യല്‍ ഓഫീസര്‍ പി.ഒ മത്തായി, അഡ്വ. കെ.എസ് ശ്രീനിവാസന്‍, താലൂക്ക് ലീഗല്‍ സര്‍വീസ് സെക്രട്ടറി ജയേഷ് കുമാര്‍, ദീപ്തി വിശ്വന്‍, മനോമോഹന്‍, പി.എല്‍.വിമാരായ എസ് മോഹനന്‍, എം.എസ് ഹസീന, ദേവരാജു, പി സുശീല, എം.കെ തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു. താലൂക്കിലെ വൈക്കം നഗരസഭയിലും 13 പഞ്ചായത്തുകളിലുമാണ് മൂന്നു ദിവസമായി അദാലത്ത് നടക്കുന്നത്.