Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാത്തന്‍കുടി ദേവിക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് കൊടിയേറി
18/10/2023
ഉദയനാപുരം ചാത്തന്‍കുടി ദേവിക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ട് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. തന്ത്രി മോനാട്ട് മന ഗോവിന്ദന്‍ നമ്പൂതിരിയും കാര്‍മികനായിരുന്നു. പ്രസാദ് പട്ടതിരി, മുരിങ്ങൂര്‍മന സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, മേല്‍ശാന്തി സുധീഷ് വാസുദേവ് നമ്പൂതിരി, ചന്ദ്രന്‍ പോറ്റി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ശ്രീകോവില്‍വെച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാനവാദ്യങ്ങളുടെ അകമ്പടിയോടെ കൊടിമര ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. ഒക്‌ടോബര്‍ 24 വരെയാണ് ഉത്സവാഘോഷങ്ങള്‍. ദുര്‍ഗാഷ്ടമി പൂജവെയ്പ്പ്, നവരാത്രി പൂജ, ആറാട്ട്, കലശാഭിഷേകം, ഓട്ടംതുള്ളല്‍, ഉത്സവബലി ദര്‍ശനം, തിരുവാതിര, മേജര്‍ സെറ്റ് പഞ്ചാരി മേളം, മഹാനവമി വിളക്ക്, മേജര്‍സെറ്റ് പഞ്ചവാദ്യം, കാഴ്ചശ്രീബലി, നൃത്തനൃത്ത്യങ്ങള്‍, ആറാട്ട് എഴുന്നള്ളിപ്പ്, സരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ പ്രധാന ചടങ്ങുകളാണ്.