Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹോമിയോപ്പതി സുവര്‍ണ ജൂബിലി: ഷീ ഹെല്‍ത്ത് ക്യാമ്പയിന്‍ സംഘടിപ്പിച്ചു
18/10/2023
ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് നടത്തിയ ഷീ ഹെല്‍ത്ത് ക്യാമ്പയിന്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വനിതകള്‍ക്കായി ഷീ ഹെല്‍ത്ത് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തിയ ക്യാമ്പയിന്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു ഷാജി, സിന്ധു സജീവന്‍, എന്‍.അയ്യപ്പന്‍, ഹോമിയോ ഡിഎംഒ ഡോ. കെ.എസ് മിനി, ഷീ ക്യാമ്പയിന്‍ കണ്‍വീനര്‍ ഡോ. വി.എസ് ജയ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സി രഞ്ജിനി, ഡോ. എസ് വീണ എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍കരണ മെഡിക്കല്‍ ക്യാമ്പും നടത്തി.
വെച്ചൂര്‍ ഗ്രാമപഞ്ചായത്തും ഹോമിയോ ഡിസ്പെന്‍സറിയും സംയുക്തമായി അച്ചിനകം സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ഷീ ഹെല്‍ത്ത് ക്യാമ്പയിന്‍ പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ മണിലാല്‍, സോജി ജോര്‍ജ്, മെമ്പര്‍മാരായ ബിന്ദു രാജു, ആന്‍സി തങ്കച്ചന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എസ് ജയ, ഡോ. മായാദേവി, ഡോ. ജെസി രേഖ, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. മിനി ജി വര്‍മ, മെനുസ്ട്രല്‍ ഹെല്‍ത്ത്, സ്ട്രെസ് മാനേജ്മെന്റ്, ഫ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, തൈറോയിഡ് ഫ്രീ ഡയബറ്റിക്, ഗുഡ് ഹെല്‍ത്ത് എന്നിവയെക്കുറിച്ച് ബോധവല്‍കരണ ക്ലാസ് എടുത്തു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പും നടത്തി.