Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടിക വിഭാഗ പക്ഷാചരണം: ഐക്യദാര്‍ഢ്യ ചങ്ങല തീര്‍ത്തു
16/10/2023
പട്ടികജാതി പട്ടിക വര്‍ഗ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും ചേര്‍ന്നു നടത്തിയ സാമൂഹ്യ ഐക്യദാര്‍ഢ്യ ചങ്ങല.

വൈക്കം: പട്ടികജാതി പട്ടിക വര്‍ഗ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും സാമൂഹ്യ ഐക്യദാര്‍ഢ്യ ചങ്ങല തീര്‍ത്തു. ഉദയനാപുരം ബ്ലോക്ക് പഞ്ചായത്ത് ജങ്ഷനില്‍ നടന്ന ചങ്ങലയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി വര്‍ണാഭമായ റാലിയും നടന്നു. പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കൊപ്പം നാടും ജനങ്ങളും ഉണ്ടെന്ന് വിളംബരം ചെയ്യുന്നതായിരുന്നു റാലിയും ഐക്യദാര്‍ഢ്യ ചങ്ങലയും. ഗാന്ധി ജയന്തി ദിനം  മുതല്‍ ഒക്‌ടോബര്‍ 16 വരെ ആയിരുന്നു സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി,  ജനപ്രതിനിധികളായ കെ.എസ് ഗോപിനാഥന്‍, എം.കെ റാണിമോള്‍, എം.കെ ശീമോന്‍, എസ് ബിജു, പട്ടിക ജാതി വികസന ഓഫീസര്‍ അരുണ്‍കുമാര്‍, ജോയിന്റ് ബിഡിഒ ശ്രീകല, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.