Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല എന്‍എസ്എസ് കരയോഗം കുടുംബസംഗമം നടത്തി
15/10/2023
ഉല്ലല 737-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലല 737-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെയും 1996-ാം നമ്പര്‍ ദേവിവിലാസം  വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ കുടുംബസംഗമവും കുടുംബാംഗങ്ങളുടെ കലാപരിപാടികളും  ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്  എന്‍ രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.വേണുഗോപാല്‍, സെക്രട്ടറി കെ.രാജഗോപാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ് കുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി മീരാ മോഹന്‍ദാസ്, ട്രഷറര്‍ രമ്യ ശിവദാസ്, സതി സത്യന്‍, കെ കൃഷ്ണകുമാര്‍, സുരേഷ് ബാബു, കെ.ടി സത്യനാഥ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് വെരിക്കോസ് വെയ്ന്‍ വിഷയത്തില്‍ പ്രഭാക്ഷണവും തുടര്‍ന്ന് കലാകായിക പരിപാടികളും നടത്തി.