Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് കച്ചവടക്കാര്‍ക്ക് നഗരസഭ വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
15/10/2023
വൈക്കം നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട 68 തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കുന്ന വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് വിതരണ സമ്മേളനം ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയിലെ ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി പ്രകാരം തെരുവ് കച്ചവടക്കാരുടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വേയിലൂടെ കണ്ടെത്തിയ 68 തെരുവു കച്ചവടക്കാര്‍ക്ക് വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന യോഗം ചെയര്‍പേഴ്സണ്‍ രാധിക ശ്യാം  ഉദ്ഘാടനം ചെയ്തു. കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍  പി.ടി സുഭാഷ്  അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അയ്യപ്പന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ഷാജി, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, എബ്രഹാം പഴയകടവന്‍, പ്രീത രാജേഷ്, എ.സി മണിയമ്മ, എസ്.ഇന്ദിരാദേവി, ലേഖ അശോകന്‍, ബി രാജശേഖരന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സല്‍ബി ശിവദാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.പി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.