Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളോത്സവം; വിളംബര ജാഥ വര്‍ണാഭമായി
14/10/2023
ടി.വി പുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം സീരിയല്‍ താരം ജോ വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ വിളംബര ഘോഷയാത്ര വര്‍ണാഭമായി. ഉദയനാപുരം ജങ്ഷനില്‍ നിന്നും സമ്മേളന സ്ഥലമായ നാനാടം ആതുരാശ്രമം സ്‌കൂളിലേയ്ക്ക് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും താലപ്പൊലിയും നിശ്ചലദ്യശ്യങ്ങളും അകമ്പടിയേകി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.പി അനൂപ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എം ശോഭിക, കെ.ദീപേഷ്, ശ്യാമള ദിനേശ്, അംഗങ്ങളായ ഗിരിജ പുഷ്‌കരന്‍, ടി.പി പ്രസാദ്, പി.ഡി ജോര്‍ജ്, കെ.എസ് സജീവന്‍, ജിനു ബാബു, മിനി മനയ്ക്കല്‍പ്പറമ്പില്‍, ടി.പി രാജലക്ഷ്മി, രാധാമണി സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ടി.വി പുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം സീരിയല്‍ താരം ജോ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാര്‍, സീമ സുജിത്ത്, അനിയമ്മ അശോകന്‍, എ.കെ അഖില്‍. ടി.എ തങ്കച്ചന്‍. കെ.ടി ജോസഫ്, സൂനമ്മ ബേബി, ഗീതാ ജോഷി, ആശാ അഭിഷേക്, ഒ.ഇ ജയ്ത, സിനി ഷാജി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും രാജഗിരി അമല സ്‌കൂളിലും, ചെമ്മനത്തുകരയിലുമായി മത്സരങ്ങള്‍ നടക്കുന്നത്.