Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം റോട്ടറി ക്ലബ്ബ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
13/10/2023
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബും താലൂക്ക് ആശുപത്രിയും ചേര്‍ന്നു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ ഹൃദയ-വൃക്ക-ജീവിത ശൈലി രോഗങ്ങള്‍  സംബന്ധിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്  നടത്തി. താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ നടത്തിയ ക്യാമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.എ സുധീരന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി ചീഫ് ഫിസിഷ്യന്‍ എ.ഡി ശ്രീകുമാര്‍, ക്ലബ്ബ് പ്രൊജക്ട് ഡയറക്ടര്‍ ടി.രാജേന്ദ്രന്‍, സെക്രട്ടറി ജോയി മാത്യു, ക്ലബ്ബ് ഭാരവാഹികളായ രാജന്‍ പൊതി, കെ.എസ് വിനോദ്, സിറിള്‍ ജെ മഠത്തില്‍, ക്യാപ്റ്റന്‍ വിനോദ് കുമാര്‍, ഹരികൃഷ്ണന്‍, എന്‍.കെ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. എ.ഡി ശ്രീകുമാര്‍, ഡോ. ഗോകുല്‍ എന്നിവര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിര്‍ദ്ദേശിച്ചു. ആവശ്യമായ ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍ എന്നിവയും സൗജന്യമായി നല്‍കി.