ആശ്രമം സ്കൂള്‍ വിദ്യാര്‍ഥികള്‍ ചുരയ്ക്ക കൃഷി വിളവെടുപ്പ് നടത്തി
12/10/2023
വൈക്കം ആശ്രമം സ്കൂള്‍ വിദ്യാര്‍ഥികള്‍ തലയാഴത്ത് നടത്തിയ ചുരയ്ക്ക കൃഷിയുടെ വിളവെടുപ്പ് സ്കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ആശ്രമം സ്കൂളില്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി തലയാഴം പഞ്ചായത്തിലെ കൃഷിമേഖലയില്‍ നടത്തിയ ചുരയ്ക്ക കൃഷിയുടെ വിളവെടുപ്പ് സ്കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ.ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എസ്.പി.സി, എന്‍എസ്എസ്, സീഡ്, റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്സ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. നിരന്തരമായ പരിചരണവും സംരക്ഷണവും കൃഷിയ്ക്ക് നേട്ടമായി. കാര്‍ഷിക സംസ്കൃതി കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ്രമം സ്കൂളിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വിവിധ ഇനം കൃഷികള്‍ ഉള്‍പ്പെടുത്തി കൃഷിപാഠം പദ്ധതി നടപ്പിലാക്കി വരുന്നത്. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര് ബിജി, അധ്യാപകരായ ഇ.പി ബീന, സി.എസ് ജിജി, പി.വി വിദ്യ, ആര് ജെഫിന്, ചിത്ര ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.